
പൊയിൽക്കാവ് യു പി സ്കൂളിൽ ലോക പ്രകൃതി സംരക്ഷണ ദിനം ആഘോഷിച്ചു
- സ്കൂളിൽ കൃഷി ക്ലബ്ബ് രൂപീകരിക്കുകയും ചെയ്തു
പൊയിൽക്കാവ്:പൊയിൽക്കാവ് യുപി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക പ്രകൃതി സംരക്ഷണ ദിനം ആഘോഷിച്ചു. മനുഷ്യരെയും സസ്യങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുക എന്ന ആശയത്തെ ഉൾക്കൊണ്ടുകൊണ്ട് ഒന്ന് രണ്ട് ക്ലാസുകളിൽ ചിത്രരചനയും മൂന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിൽ ഇലച്ചാർത്ത് എന്ന പരിപാടിയും സംഘടിപ്പിച്ചു.

പ്രകൃതിയിൽ കാണുന്ന വിവിധ ജീവജാലങ്ങളുടെ രൂപങ്ങൾ ഇലകൾ കൊണ്ട് നിർമ്മിച്ചുകൊണ്ടാണ് അവർ ഈ ദിവസം ആഘോഷിച്ചത്. ഈ ജീവജാലങ്ങൾ എല്ലാം തന്നെ സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന ഉത്തമ ബോധ്യവും ഈ ദിനാചരണം കൊണ്ട് കുട്ടികളിൽ ഉളവായി.കൂടാതെ സ്കൂളിൽ കൃഷി ക്ലബ്ബ് രൂപീകരിക്കുകയും ചെയ്തു.
CATEGORIES News