
പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ കെ എം കെ വെള്ളയിൽ അന്തരിച്ചു
- മഹാകവി മോയിൻകുട്ടി വൈദ്യർ അവാർഡ്, കേരള ഫോക്ക്ലോർ അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്
കോഴിക്കോട്: 60 വർഷമായി മാപ്പിളപ്പാട്ട് രംഗത്ത് നിറസാന്നിധ്യമായ കെ എം കെ വെള്ളയിൽ കോട്ടക്കലെ ആട്ടീരിയിലെ സ്വവസതിയിൽ മരണപ്പെട്ടു. വി എം കുട്ടി, പീർമുഹമ്മദ്,എരഞ്ഞോളി മൂസ തുടങ്ങി ആദ്യകാല മാപ്പിളപ്പാട്ടുഗായകരോടൊപ്പം വേദിപങ്കിട്ട വ്യക്തികൂടിയാണ് കെ എം കെ. ആൾ കേരള മാപ്പിള സംഗീത അക്കാമിയുടെ ജനറൽ സെക്രട്ടറിയാണ്. മഹാകവി മോയിൻകുട്ടി വൈദ്യർ അവാർഡ്, കേരള ഫോക്ക്ലോർ അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. സ്വന്തമായി എ കെ എം എസ് എ അക്കാദമി രൂപീകരിച്ച് പാവപ്പെട്ട കുട്ടികൾക്ക് മാപ്പിളകലകളുംശാസ്ത്രീയ കലകളും പഠിപ്പിച്ച് വരികയായിരുന്നു. അക്കാദമിയുടെ നേതൃത്വത്തിൽ വർഷം തോറും നടത്തിവരുന്ന അവാർഡ് വിതരണവും മലബാർ കലാമേളയും കിഡ്സ് ടാലെന്റ് ഫെസ്റ്റും ജനപ്രീതി നേടിയവയായിരുന്നു.
ഭാര്യ: സുലൈഖ. മക്കൾ: റഹിയാന, റിസാന, റുക്‌സാന, റഹീസ്, റാഷിദ്, ആയിഷ എന്നിവർ മക്കളും എൻ ബഷീർ, മനാഫ്, സലീം എന്നിവർ ജമാതാക്കളുമാണ്.