വെളിച്ചെണ്ണ: സബ്സിഡി നിരക്കിൽ ഓണക്കാല വിൽപനയുമായി സപ്ലൈകോ

വെളിച്ചെണ്ണ: സബ്സിഡി നിരക്കിൽ ഓണക്കാല വിൽപനയുമായി സപ്ലൈകോ

  • സബ്സിഡിയില്ലാത്ത വെളിച്ചെണ്ണ ലീറ്ററിന് 429 രൂപയ്ക്കും അര ലീറ്റർ 219 രൂപയ്ക്കും ലഭിക്കും

തിരുവനന്തപുരം: സബ്സിഡി വെളിച്ചെണ്ണ ലീറ്ററിന് 349 രൂപയ്ക്കും അര ലീറ്റർ 179 രൂപയ്ക്കും സപ്ലൈകോ വഴി ലഭിക്കും. പൊതുവിപണിയിൽ വിലക്കയറ്റമുള്ളതിനാൽ സപ്ലൈകോയിൽ അര ലീറ്റർ സബ്‌സിഡി വെളിച്ചെണ്ണയുടെ വില 75 രൂപയിൽനിന്നു 140 രൂപയായി കഴിഞ്ഞ ദിവസം വർധിപ്പിച്ചിരുന്നു. മന്ത്രി ജി.ആർ.അനിൽ ജിഎസ്‌ടിയും പാക്കിങ് ചാർജും ഉൾപ്പെടെ പുതുക്കിയ വില പ്രഖ്യാപിച്ചിരുന്നു.

സബ്സിഡിയില്ലാത്ത വെളിച്ചെണ്ണ ലീറ്ററിന് 429 രൂപയ്ക്കും അര ലീറ്റർ 219 രൂപയ്ക്കും ലഭിക്കും. വിതരണക്കാരുമായി വില സംബന്ധിച്ച് ധാരണയിലെത്തിയതായും ഒരാഴ്ചയ്ക്കു ശേഷം സ്റ്റോക്ക് എത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. വിവിധ ബ്രാൻഡുകളുടെ വെളിച്ചെണ്ണ വിപണിയെക്കാൾ കുറഞ്ഞ വിലയ്ക്ക് നൽകുമെന്നും സൺഫ്ലവർ ഓയിൽ, പാം ഓയിൽ, റൈസ് ബ്രാൻ ഓയിൽ തുടങ്ങിയവയും ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )