
വിദ്യാർത്ഥികളെ കയറ്റിയില്ല;സ്വകാര്യ ബസ് റോഡിൽ കിടന്ന് തടഞ്ഞ് ഹോം ഗാർഡ്
- സ്ഥിരമായി വിദ്യാർഥികളെ അവഗണിക്കുന്ന ബസ് പതിവുപോലെ കുട്ടികളെ കയറ്റാതെ മുന്നോട്ട് പോവുകയായിരുന്നു
കോഴിക്കോട് : വിദ്യാർഥികളെ കയറ്റാതെ പോവാനൊരുങ്ങിയ സ്വകാര്യ ബസ് റോഡിൽ കിടന്ന് തടഞ്ഞ് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ്. കോഴിക്കോട് കുന്ദമംഗലം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന് മുന്നിലാണ് ഹോം ഗാർഡിൻ്റെ പ്രതിഷേധം. സ്ഥിരമായി വിദ്യാർഥികളെ അവഗണിക്കുന്ന ബസ് പതിവുപോലെ കുട്ടികളെ കയറ്റാതെ മുന്നോട്ട് പോവുകയായിരുന്നു. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ് ബസ് തടയാൻ ശ്രമിച്ചെങ്കിലും ബസ് നിർത്തിയില്ല.
CATEGORIES News