
ശ്രാവണപൂർണിമ സംസ്കൃതദിനാഘോഷം നടത്തി
- സാഹിത്യകാരനും മാധ്യമപ്രവർത്തകനുമായ കാവാലം ശശികുമാർ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട്:വിശ്വ സംസ്കൃത പ്രതിഷ്ഠാനം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് എൻ എസ് എസ് സ്കൂളിൽ വെച്ച് സംസ്കൃതദിനാഘോഷം നടത്തി. സാഹിത്യകാരനും മാധ്യമപ്രവർത്തകനുമായ കാവാലം ശശികുമാർ ഉദ്ഘാടനം ചെയ്തു. കെ രാജു അധ്യക്ഷത വഹിച്ചയോഗത്തിൽ വിശ്വസംസ്കൃതപ്രതിഷ്ഠാനത്തിൻ്റെ സംസ്ഥാന ഉപാധ്യക്ഷൻ വി.ജെ.ശ്രീ കുമാർ മുഖ്യപ്രഭാഷണം നടത്തി. വി.വി. ഗോകുൽ പ്രസാദ്, വിഷ്ണുപ്രസാദ് മേൽപ്പള്ളി, തുളസീദാസ് കാട്ടുപറമ്പത്ത് എന്നിവർ സംസാരിച്ചു.

സംസ്കൃത ദിനാഘോഷത്തോടനുബന്ധിച്ച് യു.പി,ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് രാമായണ പ്രശ്നോത്തരി നടത്തി. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും സി.സുരേഷ് കുമാർ, സി.പി.സുരേഷ് ബാബു ഡോ.പി.കെ ദീപക് രാജ് എന്നിവർ വിതരണം ചെയ്തു.
തുടർന്ന് നടന്ന അക്ഷരശ്ലോകസദസ്സിൻ 12 പേർ പങ്കെടുത്തു.
ഒ.ജയശോഭ, കാവാലം ശശികുമാർ എന്നിവർ നേതൃത്വം നൽകി.
CATEGORIES News
TAGS KOZHIKODE