ആഗോള അയ്യപ്പ സംഗമത്തിൽ ഒരു കാരണവശാലും പങ്കെടുക്കില്ല- സുരേഷ് ഗോപി

ആഗോള അയ്യപ്പ സംഗമത്തിൽ ഒരു കാരണവശാലും പങ്കെടുക്കില്ല- സുരേഷ് ഗോപി

  • പമ്പാ തീരത്ത് ആഗോള അയ്യപ്പ സംഗമം ഈമാസം 20നാണ് നടക്കുന്നത്.

പത്തനംതിട്ട:ആഗോള അയ്യപ്പ സംഗമത്തിൽ ഒരു കാരണവശാലും പങ്കെടുക്കില്ലെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. സംഗമത്തിലേക്ക് ക്ഷണിച്ചോ എന്ന ചോദ്യത്തിന് മറുപടി ദേവസ്വം ബോർഡ് പ്രസിഡന്റ് പറയണമായിരുന്നുവെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ഇത്രയും കാലം എന്തുകൊണ്ട് പറഞ്ഞില്ലെന്നും സുരേഷ് ഗോപി ചോദിച്ചു. അദ്ദേഹത്തോട് എല്ലാം പറഞ്ഞിട്ടുണ്ടെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആഗോള അയ്യപ്പ സംഗമത്തിലേക്ക് സുരേഷ് ഗോപിയെ കഴിഞ്ഞദിവസം നേരിട്ട് ക്ഷണിച്ചിരുന്നു. ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് നേരിട്ട് സുരേഷ് ഗോപിയുടെ വീട്ടിലെത്തിയായിരുന്നു ആഗോള അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിച്ചത്. പമ്പാ തീരത്ത് ആഗോള അയ്യപ്പ സംഗമം ഈമാസം 20നാണ് നടക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )