അഴിമതി ആരോപിച്ച് കെ ടി ജലീലിനെതിരെ വിജിലൻസിൽ പരാതി നൽകി യു.ഡി.എഫ്

അഴിമതി ആരോപിച്ച് കെ ടി ജലീലിനെതിരെ വിജിലൻസിൽ പരാതി നൽകി യു.ഡി.എഫ്

  • പുനർനിർമാണ പദ്ധതിയിൽ പൈലിംഗ് ഷീറ്റിന് ഘനം കുറച്ച് കോടികളുടെ അഴിമതി നടത്തി എന്നാണ് ആരോപണം

തിരുവനന്തപുരം : കെ ടി ജലീലിനെതിരെ വിജിലൻസിൽ പരാതി നൽകി യുഡിഎഫ്. ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്‌ജ് പുനർനിർമാണ പദ്ധതിയിൽ അഴിമതി ആരോപിച്ചാണ് പരാതി. പുനർനിർമാണ പദ്ധതിയിൽ പൈലിംഗ് ഷീറ്റിന് ഘനം കുറച്ച് കോടികളുടെ അഴിമതി നടത്തി എന്നാണ് ആരോപണം.

യുഡിഎഫ് മലപ്പുറം ജില്ല ചെയർമാൻ പിടി അജയമോഹൻ ആണ് പരാതി നൽകിയത്. പദ്ധതി ഉടൻ തന്നെ പൂർത്തീകരിക്കുമെന്നും ഒരു അഴിമതിയും നടത്തിയിട്ടില്ലെന്നും കെടി ജലീൽ പ്രതികരിച്ചു. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു എന്നും കെടി ജലീൽ വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )