ഗവർണർ സംസ്ഥാനത്തിന്റെ നാമമാത്ര തലവൻ; അധികാര പരിധി ഉൾപ്പെടുത്തിയ പാഠപുസ്തകവുമായി സർക്കാർ

ഗവർണർ സംസ്ഥാനത്തിന്റെ നാമമാത്ര തലവൻ; അധികാര പരിധി ഉൾപ്പെടുത്തിയ പാഠപുസ്തകവുമായി സർക്കാർ

  • ഗവർണറുടെ അധികാരങ്ങളും ചുമതലകളും നിയമനിർമാണങ്ങളും ഇത്തവണയുള്ള പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തിയെന്ന് മന്ത്രി വി ശിവൻകുട്ടി.

തിരുവനന്തപുരം : ഗവർണർ സംസ്ഥാനത്തിന്റെ നാമമാത്ര തലവൻ എന്ന് വിശദീകരിക്കുന്ന പാഠഭാഗം പുറത്തിറക്കി. പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിന്റെ രണ്ടാം ഭാഗത്തിലെ “ജനാധിപത്യം; ഒരു ഇന്ത്യൻ അനുഭവം” എന്ന പാഠത്തിലാണ് അധികാര പരിധിയെ കുറിച്ച് പറയുന്നത്. ഗവർണറുടെ അധികാരങ്ങളും ചുമതലകളും നിയമനിർമാണങ്ങളും ഇത്തവണയുള്ള പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തിയെന്ന് മന്ത്രി വി ശിവൻകുട്ടി.

നേരത്തെ പത്താം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം രണ്ടാം ഭാഗത്ത് ഗവർണറുടെ ഭരണഘടനാപരമായ അവകാശങ്ങളും അധികാരങ്ങളും വിദ്യാർത്ഥികളെ പഠിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇക്കാര്യം നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഗവർണർ തെരഞ്ഞെടുക്കപ്പെട്ട ഔദ്യോഗിക സ്ഥാനമല്ലെന്ന് പാഠപുസ്ത‌കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഭരണഘടന 356 എന്ന വകുപ്പും പാഠപുസ്‌തകത്തിലുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പ് പാഠ്യപദ്ധതി പരിഷ്കരണം വിജയകരമായി പൂർത്തീകരിച്ചുവെന്ന് മന്ത്രി

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )