
പാലിയേക്കര ടോൾ പിരിവ്; ഹൈക്കോടതി തീരുമാനം ഇന്ന്
- കളക്ടർ റിപ്പോർട്ട് സമർപ്പിക്കും
കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവ് പുനരാരംഭിക്കുന്നതിൽ ഹൈക്കോടതി തീരുമാനം ഇന്ന്. മുരിങ്ങൂരിൽ സർവീസ് റോഡ് ഇടിഞ്ഞതിൽ ജില്ലാ കളക്‌ടർ ഇന്ന് കോടതിക്ക് റിപ്പോർട്ട് നൽകും. കളക്‌ടറുടെ റിപ്പോർട്ട് കൂടി പരിഗണിച്ചശേഷമായിരിക്കും ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം.

ദേശീയ പാതയിലെ ഗതാഗതക്കുരുക്കിനെത്തുടർന്ന് ടോൾ പിരിവ് ഹൈക്കോടതി തടഞ്ഞത് ഒരു മാസം മുമ്പാണ്. ടോൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇടക്കാല ഉത്തരവ് സെപ്റ്റംബർ 22 ന് ഉണ്ടാകും എന്നാണ് കരുതിയിരുന്നത്. ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.എന്നാൽ ടോൾ പിരിവ് പുരാരംഭിക്കുന്നതിലെ ഉത്തരവ് ഹൈക്കോടതി ഇന്നത്തേക്ക് മാറ്റിവെക്കുകയും ചെയ്തു.
CATEGORIES News
