
തൊഴിലുറപ്പ് തൊഴിലാളികളുടെ മിനിമം വേതനം 700 രൂപയാക്കണം- തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് മേഖല കൺവെൻഷൻ
- പരിപാടി ഐഎൻടിയു സി റീജിയണൽ പ്രസിഡണ്ട് ടി കെ നാരായണൻ ഉദ്ഘാടനം ചെയ്തു
മുചുകുന്ന്: തൊഴിലുറപ്പ് തൊഴിലാളികളുടെ മിനിമം വേതനം 700 രൂപ ഉറപ്പുവരുത്തണമെന്ന് മുചുകുന്നിൽ ചേർന്ന തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് മേഖല കൺവെൻഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു. പരിപാടി ഐഎൻടിയു സി റീജിയണൽ പ്രസിഡണ്ട് ടി കെ നാരായണൻ ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കിഴക്കെയിൽ രാമകഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഐ എൻ ടി യു സി മൂടാടി മണ്ഡലം പ്രസിഡണ്ട് രാജൻ കെ പി അധ്യക്ഷത വഹിച്ചു.ഇന്ദിര എൻ സ്വാഗതം പറഞ്ഞു. ഐ എൻ ടി യു സി റീജിയണൽ വൈസ് പ്രസിഡണ്ട് പി രാഘവൻ, റഷീദ് പുളിയഞ്ചേരി, ശങ്കരൻ കെ വി , അശോകൻ തീർത്ഥം , ശശീന്ദ്രൻ, സുഷമ പഴയതെരുവത്ത് എന്നിവർ സംസാരിച്ചു.
CATEGORIES News
