
പി.ബി. ആർ. പ്രകാശനം ചെയ്തു
- വനം വന്യജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ പ്രകാശനം ചെയ്തു.
ചെങ്ങോട്ടുകാവ്: ഗ്രാമപഞ്ചായത്തിന്റെ പുതുക്കിയ ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ പ്രകാശനം ചെയ്തു. വനം വന്യജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി.എം.സി ജില്ലാ കോ-ഓർഡിനേറ്റർ ഡോ. മഞ്ജു, പി.ബി. ആർ ഏറ്റുവാങ്ങി.

വൈസ്. പ്രസിഡണ്ട് പി. വേണു, ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബേബി സുന്ദർ രാജ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗീത കാരോൽ, ബി. എം.സി. കൺവീനർ ഇ. നാരായണൻ, പഞ്ചായത്ത് അംഗം രമേശൻ കിടക്കയിൽ ‘ ബി.എം.സി.അംഗങ്ങളായ പി.എ. ജയചന്ദ്രൻ, ശിവാനി കൃഷ്ണ പഞ്ചായത്ത് സെക്രട്ടറി സജീവൻ എന്നിവർ സംസാരിച്ചു.
CATEGORIES News
