
മാനാഞ്ചിറയിൽ ഫ്രീ വൈഫൈ
- ഒരേ സമയം 500 പേര്‍ക്ക് വൈഫൈ സൗകര്യം ഉപയോഗിക്കാന്‍ കഴിയും
കോഴിക്കോട്: മാനാഞ്ചിറയ്ക്ക് സംസ്ഥാനത്തെ ആദ്യ വൈഫൈ പാര്‍ക്കെന്ന വിശേഷണവും. 13 ആക്സസ് പോയിന്‍റുകള്‍ ഇതിനായി പാര്‍ക്കില്‍ സജ്ജീകരിച്ച് കഴിഞ്ഞു. ഒരേ സമയം 500 പേര്‍ക്ക് വൈഫൈ സൗകര്യം ഉപയോഗിക്കാന്‍ കഴിയും. വൈഫൈ പാർക്ക് വഴി ഒരാള്‍ക്ക് ഒരു ദിവസം ഒരു ജിബി ഡാറ്റ ഉപയോഗിക്കാം.
സമീപത്ത് തന്നെയുള്ള എസ്കെ പൊറ്റക്കാട് സ്ക്വയറിലിരിക്കുന്നവര്‍ക്കും ഈ സൗകര്യം ലഭിക്കും. എളമരം കരീം എംപിയുടെ വികസന ഫണ്ടില്‍ നിന്ന് 35.89 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കിയത്. ആദ്യം മൂന്ന് വര്‍ഷം ബിഎസ്എന്‍എല്ലിനായിരിക്കും ചുമതല പിന്നീട് ഇത് കോര്‍പറേഷനായിരിക്കും ചുമതല.
മൈബൈല്‍ ഫോണിലെ വൈഫൈ സിഗ്നലുകളില്‍ നിന്ന് മാനാഞ്ചിറ ഫ്രീ വൈഫൈ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ശേഷം ലഭിക്കുന്ന വെബ് പേജില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കി എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാം. മൊബൈല്‍ നമ്പറും പേരും എന്‍റര്‍ ചെയ്ത് സബ്മിറ്റ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഒടിപി നമ്പര്‍ ഉപയോഗിച്ച് സേവനം ആക്ടിവേറ്റ് ചെയ്യാൻ സാധിക്കും.