പുത്തൂർ സുവോളജിക്കൽ പാർക്ക് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും

പുത്തൂർ സുവോളജിക്കൽ പാർക്ക് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും

  • ഏഷ്യയിലെ രണ്ടാമത്തെ വലിയ സുവോളജിക്കൽ പാർക്ക് ആണ് പുത്തൂരിൽ ഒരുക്കിയിട്ടുള്ളത്.

തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്ക് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും. ഏഷ്യയിലെ രണ്ടാമത്തെ വലിയ സുവോളജിക്കൽ പാർക്ക് ആണ് പുത്തൂരിൽ ഒരുക്കിയിട്ടുള്ളത്. മുന്നൂറിലധികം ഏക്കർ ഭൂമിയിൽ ഒരുക്കിയിട്ടുള്ള പ്രകൃതി വിസ്‌മയമാണ് പുത്തൂർ സുവോളജിക്കൽ പാർക്ക്.

തൃശൂർ മൃഗശാലയിലെ മൃഗങ്ങളെ കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്നും വിദേശത്തുനിന്നും പോലും മൃഗങ്ങളെ ഇവിടെ എത്തിക്കും. ഡിയർ സഫാരി പാർക്ക്, പെറ്റ് സൂ, ഫോളോഗ്രാം സൂ തുടങ്ങിയവരും വൈകാതെ നിർമ്മിക്കുംഉദ്ഘാടനത്തിൻ്റെ ഭാഗമായി ഒരാഴ്ചയിൽ ഏറെയായി സാംസ്‌കാരിക പരിപാടികൾ തുടരുകയാണ്. തൃശൂരിനെ സംബന്ധിച്ച് ഒരു സ്വപ്ന സാക്ഷാത്കാരത്തിന്റെ നിമിഷമാണ് ഇന്നെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. മൃഗങ്ങളെ കാണുന്നതിലുമുപരിയായി ഒരു ആവാസവ്യവസ്ഥ കാണുന്ന അനുഭവമാണുണ്ടാവുകയെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. പൂർണമായും ഒരു കാടിന്റെ ഫീലാണ് ഇവിടേക്ക് വരുമ്പോൾ തോന്നുകയെന്നും അദ്ദേഹം പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )