തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാൻ തന്ത്രങ്ങളുമായി കോൺഗ്രസ്

തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാൻ തന്ത്രങ്ങളുമായി കോൺഗ്രസ്

  • കെ .എസ് ശബരീനാഥൻ, യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ് നായർ, ഡിസിസി ജനറൽ സെക്രട്ടറി എം എസ് അനിൽകുമാർ എന്നിവർ അടക്കം യുവ മുഖങ്ങളെ രംഗത്തിറക്കി കളം പിടിക്കാനാണ് നീക്കം

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാൻ തന്ത്രങ്ങളുമായി കോൺഗ്രസ്. എൽഡിഎഫ് ഭരിക്കുന്ന കോർപ്പറേഷനിൽ മൂന്നാം സ്ഥാനത്തുള്ള കോൺഗ്രസ് പ്രധാന മുഖങ്ങളെ രംഗത്തിറക്കി നിലമെച്ചപ്പെടുത്താനാണ് തീരുമാനം. കെ .എസ് ശബരീനാഥൻ, യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ് നായർ, ഡിസിസി ജനറൽ സെക്രട്ടറി എം എസ് അനിൽകുമാർ എന്നിവർ അടക്കം യുവ മുഖങ്ങളെ രംഗത്തിറക്കി കളം പിടിക്കാനാണ് നീക്കം.

കഴിഞ്ഞദിവസം ചേർന്ന കോർകമ്മിറ്റി യോഗത്തിലാണ് തീരുമാനം. ശബരിനാഥൻ കവടിയാർ ഡിവിഷനിൽ നിന്നും മത്സരിക്കും.സ്വന്തം വീടുള്ള ശാസ്‌തമംഗലം വാർഡ് വനിതാ സംവരണമായതിനാലാണ്തൊട്ടടുത്ത വാർഡായ കവടിയാറിൽ മത്സരിക്കുന്നത്. വീണ എസ് നായരെ വഴുതക്കാട് ഡിവിഷനിൽ മത്സരിപ്പിക്കാനാണ് തീരുമാനം. എം. എസ് അനിൽ കുമാറിനെ കഴക്കൂട്ടത്തും രംഗത്തിറക്കും. 36 വാർഡുകളിൽ സ്ഥാനാർത്ഥികളുടെ പട്ടിക ഡിസിസി നേതൃത്വം തയ്യാറാക്കി കഴിഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )