സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ വൻ മുന്നേറ്റമെന്ന് സംസ്ഥാന സർക്കാർ

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ വൻ മുന്നേറ്റമെന്ന് സംസ്ഥാന സർക്കാർ

  • സംസ്ഥാന സർക്കാരിന് കീഴിൽ വരുന്ന 48 പൊതുമേഖലാ സ്ഥാപനങ്ങളിൽ 27 എണ്ണം ലാഭത്തിലായെന്നും ആകെ വിറ്റുവരവ് 2440 കോടിയായി ഉയർന്നുവെന്നുമാണ് കണക്കുകൾ വ്യക്തമാക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ വൻ മുന്നേറ്റമെന്ന് സംസ്ഥാന സർക്കാർ. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ രണ്ട് സാമ്പത്തിക പാദങ്ങളിലെ കണക്കുകൾ വിശദീകരിച്ചുള്ള കണക്ക് സംസ്ഥാന സർക്കാർ പുറത്തുവിട്ടു.

സംസ്ഥാന സർക്കാരിന് കീഴിൽ വരുന്ന 48 പൊതുമേഖലാ സ്ഥാപനങ്ങളിൽ 27 എണ്ണം ലാഭത്തിലായെന്നും ആകെ വിറ്റുവരവ് 2440 കോടിയായി ഉയർന്നുവെന്നുമാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതോടൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ പ്രവർത്തന ലാഭം 27.30 കോടിയായും ഉയർന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )