
നന്ദേഡ് – കൊല്ലം ശബരിമല സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു
- ഇതര സംസ്ഥാനങ്ങളിൽ നിന്ന് ശബരിമലയിലേക്ക് വരാനാഗ്രഹിക്കുന്നവർക്ക് ഇനി ഈ ട്രെയിൻ സൗകര്യം കൂടി ഉപയോഗപ്പെടുത്താം
കൊല്ലം :നന്ദേഡ് -കൊല്ലം ശബരിമല സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ശബരിമലയിലേക്ക് വരാനാഗ്രഹിക്കുന്നവർക്ക് ഇനി ഈ ട്രെയിൻ സൗകര്യം കൂടി ഉപയോഗപ്പെടുത്താം. മഹാരാഷ്ട്രയിലെ നന്ദേഡ് നിന്നും കൊല്ലം വരെയും തിരിച്ചും എത്തുന്ന തരത്തിലാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് ക്രമീകരിച്ചിട്ടുള്ളത്. ഈ ശബരിമല സ്പെഷ്യൽ എക്സ്പ്രസ് കാച്ചിഗുഡ – തിരുപ്പതി തിരുച്ചിറപ്പള്ളി – മധുര – വിരുദനഗർ രാജപാളയം – തെങ്കാശി ചെങ്കോട്ട – പുനലൂർ എന്നീ സ്ഥലങ്ങൾ വഴിയാണ് സഞ്ചരിക്കുന്നത്. ട്രെയിൻ നമ്പർ 07111 നന്ദേഡ് – കൊല്ലം ശബരിമല സ്പെഷ്യൽ എക്സ്പ്രസ് 2025 നവംബർ 20, 27, ഡിസംബർ 04, 11, 18, 25, 2026 ജനുവരി 01, 08, 15 എന്നീ ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്. ഈ ദിവസങ്ങളിൽ രാവിലെ 10 മണിക്കാണ് നന്ദേഡ് സ്റ്റേഷനിൽ നിന്നും യാത്ര ആരംഭിക്കുന്നത്.

കൊല്ലത്തുനിന്ന് തിരിച്ച്പോകുന്ന ട്രെയിൻ നമ്പർ 07112 കൊല്ലം നന്ദേഡ് ശബരിമല സ്പെഷ്യൽ എക്സ്പ്രസ് 2025 നവംബർ 22, 29, ഡിസംബർ 06, 13, 20, 27, 2026 ജനുവരി 03, 10, 17 എന്നീ തീയതികളിലാണ് ഉണ്ടാകുക. മുകളിൽ പറഞ്ഞ ദിവസങ്ങളിൽ ട്രെയിൻ രാവിലെ 05:40 ന്കൊല്ലം സ്റ്റേഷനിൽ ആരംഭിക്കും.
