
ഹാൽ സിനിമ വിവാദം; ഹൈക്കോടതിയെ വീണ്ടും സമീപിക്കാൻ അണിയറ പ്രവർത്തകർ
- ഇന്ന് പുനഃപരിശോധനാ ഹർജി ഫയൽ ചെയ്യും
കൊച്ചി : ഹാൽ സിനിമ വിവാദത്തിൽ ഹൈക്കോടതിയെ വീണ്ടും സമീപിക്കാൻ അണിയറ പ്രവർത്തകർ. ഇന്ന് പുനഃപരിശോധനാ ഹർജി ഫയൽ ചെയ്യും. ധ്വജ പ്രണാമം, ബീഫ് ബിരിയാണി കഴിക്കുന്ന രംഗം, രാഖി രംഗങ്ങൾ ഒഴിവാക്കാൻ കോടതി നിർദേശിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് അണിയറ പ്രവർത്തകർ ഹൈക്കോടതിയെ വീണ്ടും സമീപിക്കുന്നത്.

അഭിഭാഷകന് പിഴവ് പറ്റിയതാണെന്നുള്ള കാര്യം കോടതിയെ ധരിപ്പിക്കും. ഹാൽ സിനിമ വിവാദത്തിൽ സെൻസർ ബോർഡിനെതിരെ ഹൈക്കോടതി രംഗത്തുവന്നിരുന്നു. വ്യത്യസ് മതവിഭാഗങ്ങളുടെ പ്രണയം ആവിഷ്കരിക്കുന്നതിനാൽ അതിനെ ലൗ ജിഹാദ് എന്ന് പറഞ്ഞ് എ സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.സിനിമയുടെ പ്രമേയം ഭരണഘടനാപരമായ മൂല്യങ്ങളുമായി ചേർന്നു പോകുന്നതാണെന്ന് ഹാൽ സിനിമ വിവാദത്തിൽ ഹൈക്കോടതി ഉത്തരവിൽ പറയുന്നു.
CATEGORIES News
