സംസ്ഥാനത്ത് സ്വർണ വില കുത്തനെ ഉയർന്നു

സംസ്ഥാനത്ത് സ്വർണ വില കുത്തനെ ഉയർന്നു

  • ഇന്ന് പവന് ഒറ്റയടിക്ക് 1400 രൂപ വർദ്ധിച്ച് വില 93,000 ത്തിന് മുകളിലെത്തി.

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഇന്നലെ പവന് 520 രൂപ കുറഞ്ഞ് 92,000 ത്തിന് താഴെയെത്തിരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1400 രൂപ വർദ്ധിച്ച് വില 93,000 ത്തിന് മുകളിലെത്തി.

ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 93,160 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും, ജിഎസ്ടി മൂന്ന് ശതമാനവും, ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് അടുത്ത് നൽകണം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )