കോഴിക്കോട്-വയനാട് തുരങ്കപാത; സ്ഥലമേറ്റെടുക്കൽ നടപടിക്ക് ഹൈക്കോടതി സ്റ്റേ

കോഴിക്കോട്-വയനാട് തുരങ്കപാത; സ്ഥലമേറ്റെടുക്കൽ നടപടിക്ക് ഹൈക്കോടതി സ്റ്റേ

  • കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്ന് വയനാട്ടിലെത്താനുള്ള തുരങ്കപാതയാണിത്.

കോഴിക്കോട്: ആനക്കാംപൊയിൽ -കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കായി സ്ഥലമേറ്റെടുക്കൽ ഹൈക്കോടതി സ്റ്റേ ചെയ്തു. ഭൂമിയുടെ ഉടമകൾ നൽകിയ പരാതിയെത്തുടർന്നാണ് സ്ഥലമേറ്റെടുക്കൽ നടപടികൾ ഹൈക്കോടതി സ്വീകരിച്ചത്.

തുരങ്കപാതയ്ക്കായി ഏറ്റെടുത്ത ഭൂമിയുടെ അടുത്തുള്ള സ്ഥലങ്ങളിൽ ഒന്നും ചെയ്യാൻ കഴിയാതെയുള്ള ഭൂമി കൂടി ഏറ്റെടുക്കണമെന്ന ആവശ്യം ചിലഭുവുടമകൾ ഉന്നയിച്ചിരുന്നു. എന്നാൽ, അതിന് തയ്യാറാകാതെ നഷ്ടപരിഹാരം നൽകാനുള്ള നടപടികളിലേക്ക് കടന്നു. തുടർന്ന് ഉടമകൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി സ്റ്റേ പുറപ്പെടുവിച്ച തുരങ്ക നിർമാണത്തിനിടെ ഉണ്ടാകുന്ന അവശിഷ്ടങ്ങൾ സൂക്ഷിക്കുന്നതിനായാണ് പരാതിക്കാരുടെ സ്ഥലം ഏറ്റെടുത്തത്. ഇവിടെ മാലിന്യം നിക്ഷേപിക്കുമ്പോൾ ബാക്കിയുള്ള സ്ഥലം ഉപയോഗ ശൂന്യമാകുമെന്ന് കളക്ടർ കണ്ടെത്തിയിരുന്നു.

പരാതിക്കാർ നൽകിയ ഹർജി രണ്ടുതവണ ഹൈക്കോടതി പരിഗണിച്ചിട്ടും സർക്കാർ ഇതിനെതിരെ പ്രതികരിച്ചിട്ടില്ലെന്ന് പരാതിക്കാർ ആരോപിക്കുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്ന് വയനാട്ടിലെത്താനുള്ള തുരങ്കപാതയാണിത്. അതേ സമയം കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്ന് ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ടുള്ള പരിശോധന നടത്തിയപ്പോൾ കോഴിക്കോട്ടു നിന്ന് ചില പരാതികളുണ്ടായതായി വയനാട്ടിൽ പരാതിയൊന്നും ഉയർന്നില്ലെന്നാണ് തുരങ്ക പാതയുടെ ചുമതലയുളള കോൺടാക്റ്റ് ആക്ടീവ് കോർപ്പറേഷൻ അധികൃതർ ചൂണ്ടിക്കാട്ടി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )