ഡിസംബറിലെ റേഷൻ വിതരണം ചൊവ്വാഴ്ച മുതൽ

ഡിസംബറിലെ റേഷൻ വിതരണം ചൊവ്വാഴ്ച മുതൽ

  • എല്ലാ കാർഡുടമകൾക്കും ഒരു ലിറ്റർ മണ്ണെണ്ണയും നൽകും

തിരുവനന്തപുരം: ക്രിസ്‌മസ്‌ പ്രമാണിച്ച് ഡിസംബറിലെ റേഷനിൽ നീലക്കാർഡുകാർക്ക് അഞ്ചുകിലോ അരിയും വെള്ളക്കാർഡുകാർക്ക് പത്തുകിലോ അരിയും അധികം ലഭിക്കും. കിലോയ്ക്ക് 10.90 രൂപ നിരക്കിലാണിത്. വിതരണം ചൊവ്വ മുതൽ ആരംഭിയ്ക്കും . എല്ലാ കാർഡുടമകൾക്കും ഒരു ലിറ്റർ മണ്ണെണ്ണയും നൽകും.

ഈ മാസം മുതൽ സപ്ലൈകോയിൽനിന്ന് ലിറ്ററിന് 319 രൂപ നിരക്കിൽ രണ്ട് ലിറ്റർ വെളിച്ചെണ്ണ ഓരോ കാർഡിനും നൽകുന്നുണ്ട്. എല്ലാ മണ്ഡലങ്ങളിലുമുള്ള സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റിൽ സബ്‌സിഡി സാധനങ്ങളും ബ്രാൻഡഡ് നിത്യോപയോഗസാധനങ്ങളും ലഭിക്കും. ഓരോ കാർഡിനും 25 രൂപ നിരക്കിൽ 20 കിലോ പച്ചരിയോ പുഴുക്കലരിയോ നൽകുന്നുണ്ട്. വനിതകൾക്ക് സബ്‌സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10 ശതമാനംവരെ അധിക വിലക്കുറവുമുണ്ട്. ആയിരം രൂപയ്ക്കുമേൽ സബ്‌സിഡി ഇതര സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരുകിലോ പഞ്ചസാര അഞ്ചുരൂപയ്ക്ക് ലഭിക്കും. 500 രൂപയ്ക്കുമേൽ സബ്‌സിഡി സാധനങ്ങൾ വാങ്ങുന്നവർക്ക് 250 ഗ്രാമിൻ്റെ ശബരി ഗോൾഡ് തേയില 25 ശതമാനം വിലക്കുറവിൽ നൽകും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )