
അനധികൃത സ്വത്ത് സമ്പാദനം; പിവി അൻവറിന് ഇഡി നോട്ടീസ്
- കൊച്ചി ആസ്ഥാനത്ത് നേരിട്ട് ഹാജരാകണമെന്നാണ് നിർദേശം
കൊച്ചി : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി.വി അൻവറിന് ഇഡി നോട്ടീസ്. കൊച്ചി ആസ്ഥാനത്ത് നേരിട്ട് ഹാജരാകണമെന്നാണ് നിർദേശം. പി. വി അൻവർ ബിനാമി ഇടപാട് നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ.നോട്ടീസ് നൽകിയിരിക്കുന്നത് നേരത്തെ നടത്തിയ റെയ്ഡിൽ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്.

പിഎംഎൽഎ വകുപ്പ് പ്രകാരമാണ് നടപടി. പി.വി അൻവർ കള്ളപ്പണം വെളുപ്പിക്കൽ നടത്തിയെന്നും ഇഡി കണ്ടെത്തി. 2016ൽ 14.38 കോടി ആയിരുന്ന പി.വി അൻവറിന്റെ ആസ്തി. എന്നാൽ അത് 2021ൽ 64.14 കോടിയായി വർധിച്ചു. അൻവറിന് പണം നൽകിയവരിലേക്കും അന്വേഷണം നീളും. 11 കേന്ദ്രങ്ങളിലായിരുന്നു ഇഡി റെയ്ഡ് നടത്തിയിരുന്നത്.
CATEGORIES News
