
തദ്ദേശ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് എക്സൈസിന്റെ പ്രത്യേക പരിശോധന
- എല്ലാ ജില്ലകളിലും കൺട്രോൾ റൂം തുറന്ന് പ്രവർത്തിക്കും.
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് എക്സൈസിന്റെ പ്രത്യേക പരിശോധന നടത്തും. താലൂക്ക് അടിസ്ഥാനത്തിലും ജില്ലാ അതിർത്തികളിലും പരിശോധന നടത്താൻ പ്രത്യേക ടീമുകളെ നിയോഗിച്ചു.

കാസർഗോഡ്, പാലക്കാട്, വയനാട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ കെമു ടീമിനെ നിയോഗിച്ചു. എല്ലാ ജില്ലകളിലും കൺട്രോൾ റൂം തുറന്ന് പ്രവർത്തിക്കും. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രത്യേക പരിശോധന ന്യൂ ഇയർ വരെ തുടരും. ഡിസംബർ 7 വൈകുന്നേരം 6 മുതൽ തിരഞ്ഞെടുപ്പ് തീരുന്നത് വരെ ഡ്രൈ ഡേ നേരത്തെ പ്രഖ്യാപിച്ചു.
CATEGORIES News
