ശബരിമല; അരവണ നിയന്ത്രണം തുടരും

ശബരിമല; അരവണ നിയന്ത്രണം തുടരും

  • എല്ലാവർക്കും അരവണ ലഭ്യമാക്കുന്നതിനാണ് ഇത്തരമൊരു ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.

പത്തനംതിട്ട:ശബരിമലയിൽ ഒരാൾക്ക് 20 ടിൻ അരവണ നൽകുന്ന തീരുമാനം തുടരുമെന്ന് പ്രസിഡന്റ് അറിയിച്ചു. എല്ലാവർക്കും അരവണ ലഭ്യമാക്കുന്നതിനാണ് ഇത്തരമൊരു ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് അയ്യപ്പൻമാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി തോന്നുന്നില്ല. മണ്ഡലപൂജയ്ക്ക് ശേഷം 27 ന് നട അടച്ചാൽ മൂന്നു ദിവസം കഴിഞ്ഞാണ് തുറക്കുക. ഈ സമയത്ത് കൂടുതൽ അരവണ ഉൽപാദിപ്പിച്ച് കരുതൽശേഖരം വർധിപ്പിക്കാനാകും.

തീർഥാടനകാലത്തിന്റെ ആദ്യ ആഴ്ചയിൽ അരവണ വിൽപ്പനയിൽ പ്രത്യേകിച്ച് നിയന്ത്രണങ്ങളില്ലായിരുന്നു. 45 ലക്ഷം അരവണ കരുതൽ ശേഖരവുമായാണ് ഈ വർഷത്തെ തീർഥാടന കാലം തുടങ്ങിയത്. 3.5 ലക്ഷം ടിൻ അരവണ വിൽപ്പനയാണ് ഒരു ദിവസം പ്രതീക്ഷിച്ചതെങ്കിലും ശരാശരി നാലര ലക്ഷം അരവണയാണ് വിറ്റത്. ഇത് കരുതൽ ശേഖരം പെട്ടെന്ന് ശോഷിപ്പിക്കുന്നതിന് കാരണമായി. നിലവിൽ. പത്ത്ലക്ഷത്തിലധികം അരവണ ടിന്നുകൾ കരുതൽ ശേഖരമായുണ്ട്. മണ്ഡല പൂജ അടുക്കുന്ന സാഹചര്യത്തിലുണ്ടാകാവുന്ന ഭക്തരുടെ എണ്ണത്തിലെ വർധന കണക്കിലെടുത്താണ് നിലവിലെ ക്രമീകരണം. അരവണ ഉത്പാദനം ഇതിൽ വർധിപ്പിക്കാൻ ഇന്നത്തെ സാഹചര്യത്തിൽ സാധ്യമല്ല. മൂന്നു ലക്ഷം അരവണയാണ് ഇപ്പോൾ ഉത്പാദിപ്പിക്കുന്നത്. ഒരു ലക്ഷം കരുതൽ ശേഖരത്തിൽ നിന്നുമെടുക്കുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )