മസാല ബോണ്ടിലെ കാരണം കാണിക്കൽ നോട്ടീസ്; ഇഡി നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും

മസാല ബോണ്ടിലെ കാരണം കാണിക്കൽ നോട്ടീസ്; ഇഡി നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും

  • കിഫ്ബിയുടെ ഹർജിയിലായിരുന്നു നോട്ടീസിലെ തുടർനടപടികൾ സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തത്.

കൊച്ചി : മസാല ബോണ്ടിലെ കാരണം കാണിക്കൽ നോട്ടീസ് സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ശുശ്രുത് അരവിന്ദ് ധർമ്മാധികാരി, പി.വി.ബാലകൃഷ്‌ണൻ എന്നിവരുടെ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്.

സിംഗിൾ ബെഞ്ച് അധികാരപരിധി മറികടന്നെന്ന് അപ്പീലിൽ ഇ.ഡി വ്യക്തമാക്കുന്നു. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും ഇ.ഡി ആവശ്യപ്പെട്ടു. കിഫ്ബിയുടെ ഹർജിയിലായിരുന്നു നോട്ടീസിലെ തുടർനടപടികൾ സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തത്. ഹർജിയിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഇ.ഡിക്ക് സിംഗിൾ ബെഞ്ച് നിർദേശം നൽകിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക്, കിഫ്ബി സി.ഇ.ഒ കെ.എം.എബ്രഹം എന്നിവരുടെ ഹർജിയിലും ഇ.ഡി നോട്ടീസ് സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )