
തൊഴിലുറപ്പ് പദ്ധതിയുടെ പേര്മാറ്റം;രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്
- രാഷ്ട്രപിതാവിനോടുള്ള അവഹേളനമാണെന്നും ഇതിനെതിരെ പാർട്ടി ശക്തമായ പോരാട്ടം നയിക്കുമെന്നും മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും മാധ്യമങ്ങളോട് പറഞ്ഞു.
ന്യൂഡൽഹി: കേന്ദ്ര സർക്കാർ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കി പകരം വികാസ് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗർ ആൻഡ് ആജീവക മിഷൻ-ഗ്രാമീൺ നിയമം നടപ്പിലാക്കിയതിനെതിരെ ജനുവരി അഞ്ച് മുതൽ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനംചെയ്ത് കോൺഗ്രസ്. കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

പദ്ധതിയുടെ പേരിൽ നിന്നും മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയത് രാഷ്ട്രപിതാവിനോടുള്ള അവഹേളനമാണെന്നും ഇതിനെതിരെ പാർട്ടി ശക്തമായ പോരാട്ടം നയിക്കുമെന്നും അടിസ്ഥാന തത്വങ്ങളെ അട്ടിമറിക്കുന്ന നടപടിയാണ് തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റത്തിലൂടെ കേന്ദ്രസർക്കാർ ചെയ്തതെന്ന് മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.
CATEGORIES News
