ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം എൻ വിജയകുമാർ അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം എൻ വിജയകുമാർ അറസ്റ്റിൽ

  • താൻ ഒരു തെറ്റും താൻ ചെയ്തിട്ടില്ലെന്നും തീരുമാനങ്ങളെല്ലാം എടുത്തിരുന്നത് പത്മകുമാർ തനിയെയെന്നും വിജയകുമാർ പ്രതികരിച്ചു.

കൊച്ചി : ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം എൻ വിജയകുമാർ അറസ്റ്റിൽ.എസ്ഐടിയുടെ കൂടിയാലോചനയ്ക്ക് ശേഷമാണ് നടപടി. എ പത്മകുമാറിന്റെ കാലത്തെ ദേവസ്വം ബോർഡ് അംഗങ്ങളായിരുന്നു എൻ വിജയകുമാറും കെപി ശങ്കർദാസും. ഇരുവരുടെയും അറസ്റ്റ് നടത്താത്തതിനെതിരെ ഹൈക്കോടതി ചില വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. 2019ലെ ബോർഡ് മെമ്പർമാരായ ശങ്കർദാസ്, എൻ വിജയകുമാർ എന്നിവരെ എന്തിന് ഒഴിവാക്കിയെന്നും ഇവർക്കെതിരെ നടപടി എന്തുകൊണ്ട് എടുത്തില്ലെന്നും കോടതി ചോദിച്ചിരുന്നു. മറ്റ് പ്രതികളുടെ ജാമ്യപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമർശം. ഇരുവരെയും മുൻപ് എസ്ഐടി ചോദ്യം ചെയ്‌തിരുന്നു. താൻ ഒരു തെറ്റും താൻ ചെയ്തിട്ടില്ലെന്നും തീരുമാനങ്ങളെല്ലാം എടുത്തിരുന്നത് പത്മകുമാർ തനിയെയെന്നും വിജയകുമാർ പ്രതികരിച്ചു.

സമ്മർദ്ദം താങ്ങാനായില്ലെന്നും വിജയകുമാർ പറഞ്ഞു. കുടുംബമാണ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്. മുൻകൂർ ജാമ്യ അപേക്ഷ പിൻവലിച്ച ശേഷം ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തുകയായിരുന്നു വിജയകുമാർ പറഞ്ഞു. കോടതിയുടെ വിമർശനത്തിന് പിന്നാലെ അറസ്റ്റ് സാധ്യത മുൻകൂട്ടി കണ്ട് ഇരുവരും മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നു. ഇതിനിടെയാണ് വിജയകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )