ഐക്യം ഉറപ്പാക്കിയാൽ തുടർ ഭരണം ഉറപ്പ്- മുഖ്യമന്ത്രി പിണറായി വിജയൻ

ഐക്യം ഉറപ്പാക്കിയാൽ തുടർ ഭരണം ഉറപ്പ്- മുഖ്യമന്ത്രി പിണറായി വിജയൻ

  • തിരിച്ചടിക്ക് കാരണം അമിത ആത്മവിശ്വാസമാണെന്നാണ് എൽഡിഎഫ് വിലയിരുത്തൽ

തിരുവനന്തപുരം : ഐക്യം ഉറപ്പാക്കിയാൽ തുടർ ഭരണം ഉറപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എൽഡിഎഫ് മുന്നണി യോഗത്തിലാണ് മുഖ്യമന്ത്രി ശുഭപ്രതീക്ഷ പങ്കുവെച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായത് സവിശേഷ സാഹചര്യമാണെന്നും മുന്നണി ഐക്യം ഉറപ്പാക്കി പ്രചാരണത്തിനിറങ്ങണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരിച്ചടിക്ക് കാരണം അമിത ആത്മവിശ്വാസമാണെന്നാണ് എൽഡിഎഫ് വിലയിരുത്തൽ. പതിവിന് വിപരീതമായി വിമതരുടെ സാന്നിധ്യം പലയിടത്തും ഉണ്ടായെന്നും മുന്നണി ഐക്യം ലംഘിക്കപ്പെട്ടു. ശബരിമല സ്വർണ്ണക്കൊള്ളയിൽ യുഡിഎഫും ബിജെപിയും തെറ്റിദ്ധാരണയുണ്ടാക്കി. അത് പ്രതിരോധിക്കാൻ കഴിഞ്ഞില്ല തുടങ്ങിയ വിലയിരുത്തലാണ് യോഗം നടത്തിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )