സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടുന്നവർക്കുള്ള സമ്മാനത്തുക വർധിപ്പിച്ചു

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടുന്നവർക്കുള്ള സമ്മാനത്തുക വർധിപ്പിച്ചു

  • സാംസ്കാരിക സ്കോളർഷിപ്പ് എന്നാണ് സമ്മാനത്തുക അറിയപ്പെടുന്നത്

തൃശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടുന്ന കുട്ടികൾക്കുള്ള സമ്മാനത്തുക 1500 രൂപയായി വർധിപ്പിച്ചു. സാംസ്കാരിക സ്കോളർഷിപ്പ് എന്നാണ് സമ്മാനത്തുക അറിയപ്പെടുന്നത്. കഴിഞ്ഞ വർഷം12,000കുട്ടികൾക്ക് എ ഗ്രേഡ് ലഭിച്ചു. ഇതുവരെ ട്രോഫിയും സമ്മാനത്തുകയായി 1000രൂപയുമാണ് നൽകി വന്നിരുന്നത്.

ഇത്തവണ ഏകദേശം 15,000 കലാപ്രതിഭകളാണ് മത്സരത്തിന് എത്തുന്നത്. ഓരോ ജില്ലയിലെയും എ ഗ്രേഡ് കിട്ടിയ കുട്ടികളുടെ ബാങ്ക് അക്കൗണ്ട് അടക്കമുള്ള വിവരങ്ങൾ ടീം മാനേജർമാർ അതത് സമയത്ത് സമർപ്പിക്കണം. തുക ഡിഡി മാർക്ക് കൈമാറി അവിടെനിന്ന് ബാങ്ക് അക്കൗണ്ടുകളിലേക്ക് വരവ് വെക്കുന്നതാണ് പതിവ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )