കൊയിലാണ്ടിയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം

കൊയിലാണ്ടിയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം

  • സ്കൂട്ടർ യാത്രക്കാരന് കാലിന് പരിക്ക്

കൊയിലാണ്ടി: ലോറിയും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 6.30 യോടെയാണ് സംഭവം. ദേശീയപാതയിൽ ബാബ സ്ക്വയർ ബിൽഡിങ്ങിന് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തിൽ സ്‌കൂട്ടർ യാത്രിക്കാരന് കാലിന് ഗുരുതരമായി പരിക്കേറ്റു.

മേനോത്ത് ഹൗസിൽ നാറാത്ത് അബ്ദുൽ അസീസ് എന്ന ആൾക്കാണ് പരിക്കേറ്റത്. സ്കൂ‌ട്ടറിന്റെ പിറക് വശം ചതുങ്ങിയ നിലയിലാണ്. പരിക്കേറ്റയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )