
ശൈലജ ടീച്ചർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
- എൽഡിഎഫ് നേതാക്കൾക്കൊപ്പം കോഴിക്കോട് കളക്ടറേറ്റിൽ എത്തിയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്
കോഴിക്കോട് :വടകര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. എൽഡിഎഫ് നേതാക്കൾക്കൊപ്പം കോഴിക്കോട് കളക്ടറേറ്റിൽ എത്തിയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.
‘നാമനിർദേശ പത്രിക സമർപ്പിക്കുകയാണ്. ഇതുവരെ എല്ലാവരും നൽകിയ സ്നേഹവും കരുതലുമാണ് എന്റെ കരുത്ത്. തുടർന്നും നിങ്ങളുടെ സ്നേഹ വാത്സല്യം എന്നോടൊപ്പം ഉണ്ടാവണമെന്ന് ‘കെകെ ശൈലജ പ്രതികരിച്ചു.
കെ.കെ.ശൈലജ ഒഞ്ചിയം രക്തസാക്ഷി മണ്ഡപത്തിലും വടകര കോടതിക്ക് സമീപമുള്ള ഗാന്ധി പ്രതിമയിലും പുഷ്പാർച്ചന നടത്തിയാണ് പത്രിക സമർപ്പിക്കാൻ എത്തിയത്.