
നേറ്റിവിറ്റി കാർഡ് നൽകാനുള്ള ബില്ലിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം
- ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞത് എസ്ഐആർ മതന്യൂനപക്ഷങ്ങളിൽ ഉണ്ടാക്കിയ ആശങ്ക അകറ്റാനായി നേറ്റിവിറ്റി കാർഡെന്നാണ്
തിരുവനന്തപുരം: നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായി നേറ്റിവിറ്റി കാർഡ് നൽകാനുള്ള ബില്ലിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. നടപ്പു സമ്മേളനത്തിൽ തന്നെ ബിൽ നിയമസഭയിൽ കൊണ്ടുവരാനാണ് നീക്കം.

ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞത് എസ്ഐആർ മതന്യൂനപക്ഷങ്ങളിൽ ഉണ്ടാക്കിയ ആശങ്ക അകറ്റാനായി നേറ്റിവിറ്റി കാർഡെന്നാണ്. ദേശീയ ജനസംഖ്യ രജിസ്റ്റർ നടപ്പാക്കില്ലെന്ന് ഉറപ്പിക്കാൻ സംസ്ഥാന സർക്കാർ അടുത്തിടെ ഉത്തരവിറക്കിയിരുന്നു. പൗരത്വം തെളിയിക്കാൻ നേറ്റിവിറ്റി കാർഡ് ഫലപ്രദമായ രേഖയാകുമെന്ന് സർക്കാർ പറയുമ്പോൾ പൗരത്വവും പൗരത്വ കാർഡും നൽകാനുള്ള അധികാരം കേന്ദ്രത്തിനാണ്. ഈ സാഹചര്യത്തിൽ ബിൽ പാസ്സാക്കിയാലും അതിന് ഗവർണർ അംഗീകാരം നൽകുമോയെന്നത് നിർണായകമാണ്.
CATEGORIES News
