പിണറായി സർക്കാർ സംസ്ഥാന ജീവനക്കാർക്കായി പുതിയ ‘ അഷ്യേർഡ് പെൻഷൻ പദ്ധതി’ നടപ്പിലാക്കാൻ ഉത്തരവിറക്കി

പിണറായി സർക്കാർ സംസ്ഥാന ജീവനക്കാർക്കായി പുതിയ ‘ അഷ്യേർഡ് പെൻഷൻ പദ്ധതി’ നടപ്പിലാക്കാൻ ഉത്തരവിറക്കി

  • ഈ വർഷം ഏപ്രിൽ ഒന്ന് മുതൽ സർവീസിൽ പ്രവേശിക്കുന്നവർക്ക് പുതിയ പദ്ധതി ബാധകമായിരിക്കും

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നൽകിയ വാഗ്ദാനം പാലിച്ച് പുതിയ ‘അഡ്വേർഡ് പെൻഷൻ പദ്ധതി’ നടപ്പിലാക്കാൻ പിണറായി സർക്കാർ ഉത്തരവിറക്കി. ജീവനക്കാർക്ക് മിനിമം പെൻഷൻ ഉറപ്പാക്കുന്ന അഷ്യേർഡ് പെൻഷൻ സ്‌കീം 2026 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും . ജീവനക്കാരൻ വിരമിക്കുമ്പോഴുള്ള അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനമായിരിക്കും അഡ്വേർഡ് പെൻഷൻ സ്ക‌ീമിലെ പരമാവധി പെൻഷൻ തുക.

ഈ വർഷം ഏപ്രിൽ ഒന്ന് മുതൽ സർവീസിൽ പ്രവേശിക്കുന്നവർക്ക് പുതിയ പദ്ധതി ബാധകമായിരിക്കും. നിലവിൽ നാഷണൽ പെൻഷൻ സിസ്റ്റത്തിന്റെ ഭാഗമായവർക്ക് പുതിയ അഡ്വേർഡ് സ്കീമിലേക്ക് മാറാൻ അവസരമുണ്ടാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജീവനക്കാരുടെ ദീർഘകാലമായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നതെന്നും ബാലഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )