
സംസ്ഥാനത്ത് വീണ്ടും കുതിച്ച് സ്വർണ വില
- ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 85 രൂപയാണ് കൂടിയിട്ടുളളത്
കൊച്ചി : സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധനവ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 85 രൂപയാണ് കൂടിയിട്ടുളളത്. പവന് 680 രൂപയാണ് വർധിച്ചിട്ടുള്ളത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,19,760 രൂപയും ഗ്രാമിന് 14,970 രൂപയുമാണ് ഇന്നത്തെ വില.
ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,19,080 രൂപയാണ് വില വരുന്നത്. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണ വില മാർച്ച് 6 ന് ആയിരുന്നു. 1,18,160 ആയിരുന്നു ആ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില.
CATEGORIES News
