ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലെ ചില അംഗങ്ങൾ തന്നെ ഒതുക്കാൻ ശ്രമിക്കുന്നു – പി.ടി. ഉഷ

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലെ ചില അംഗങ്ങൾ തന്നെ ഒതുക്കാൻ ശ്രമിക്കുന്നു – പി.ടി. ഉഷ

  • പി.ടി. ഉഷയുടെ അസിസ്റ്റന്റായി നിയമിതനായ അജയ് നരംഗിനെ പിരിച്ചുവിട്ടു

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലെ ചില അംഗങ്ങൾ തന്നെ ഒതുക്കാൻ ശ്രമിക്കുന്നുവെന്ന് സംഘടനാ അധ്യക്ഷൻ പി.ടി. ഉഷ പറഞ്ഞതായി ദേശീയ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. താൻ നിയമിച്ച ഒഫീഷ്യലിനെ പുറത്താക്കിയതായി കമ്മിറ്റി അംഗങ്ങൾ കത്തു നൽകിയത് ഇതിന്റെ ഭാഗമാണെന്നാണ് പി.ടി ഉഷ ആരോപിക്കുന്നത്.


രഘുറാം അയ്യരെ ഐഒഎ യുടെ സിഇഒ ആയി നിയമിച്ചതിനെച്ചൊല്ലി സംഘടനയിൽ അഭിപ്രായഭിന്നതയുണ്ടായിരുന്നു. പി.ടി. ഉഷയുടെ അസിസ്റ്റന്റായി ഈയിടെ നിയമിതനായ അജയ് നരംഗിനെ പിരിച്ചുവിട്ടെന്നും കമ്മിറ്റി അംഗങ്ങൾ പറയുന്നു. ഇതിനിടെ രഘുറാമിൻ്റെ നിയമനം അസാധുവാണെന്നും അദ്ദേഹത്തെ സസ്പെൻഡ് ചെയ്തെന്നും കാണിച്ച് കമ്മിറ്റി അംഗങ്ങൾ ഒപ്പിട്ടകത്ത് പുറത്തുവിടുകയും ചെയ്തു.
അനുവാദമില്ലാതെ ഐഒഎ ഓഫീസിൽ പ്രവേശിക്കരുത് എന്നാവശ്യപ്പെട്ട് എക്സിക്യുട്ടീവ് കമ്മിറ്റിയിലെ അംഗങ്ങൾ ഒപ്പിട്ട നോട്ടീസ് ഓഫീസിൽ പതിക്കുകയും ചെയ്തു. ഇതിനെതിരേയാണ് പി.ടി. ഉഷയുടെ പ്രതികരണം.

“ഐ.ഒ.എ. ഒരു ടീം എന്ന നിലയിൽ പ്രവർത്തിക്കാനാകുന്നില്ലെന്നത് വേദനാകരമാണ്. ഉദ്യോഗസ്ഥരെ നിയമിക്കുകയും പുറത്താക്കുകയുമല്ല എക്സിക്യുട്ടീവ് കമ്മിറ്റിയുടെ പ്രധാന ദൗത്യം. ഇന്ത്യൻ സ്പോർട്സിനെ പുതിയ ഉയരത്തിലേക്ക് നയിക്കാനാണ് കമ്മിറ്റിയുടെ അധികാരം ഉപയോഗിക്കേണ്ടതെന്നും പി.ടി ഉഷ പ്രതികരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )