
സംസ്ഥാനത്ത് നിലവിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി
- ജനങ്ങൾ സ്വയം വൈദ്യുതി നിയന്ത്രിക്കണമെന്നും മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു.
പാലക്കാട്: സംസ്ഥാനത്ത് നിലവിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. പ്രതിസന്ധി ഉണ്ടായാലും മറികടക്കാൻ സംസ്ഥാനം സജ്ജമാണെന്നും ലോഡ് ഷെഡ്ഡിങും പവർകട്ടും ഏർപ്പെടുത്തില്ലെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു. ജനങ്ങൾ സ്വയം വൈദ്യുതി നിയന്ത്രിക്കണമെന്നും മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു. എൽപിജി ക്ഷാമം കാരണം ജനങ്ങൾ ഇൻഡക്ഷൻ അടുപ്പുകൾ ഉപയോഗിക്കുന്നത് വർധിച്ചു. എന്നാൽ, നിലവിൽ കേരളത്തിൽ വൈദ്യുതി പ്രതിസന്ധിയോ ആശങ്കയോ ഇല്ലെന്നും സംസ്ഥാനത്തിന് പുറത്തു നിന്ന് കൂടുതൽ വൈദ്യുതി കൊണ്ടുവരേണ്ട സാഹചര്യമില്ലെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു.

എൽപിജി ക്ഷാമം വർധിച്ചതോടെ ഇലക്ട്രിക് കെറ്റിലുകൾ, ഇൻഡക്ഷൻ കുക്കറുകൾ തുടങ്ങിയവയുടെ ഉപയോഗം സംസ്ഥാനത്ത് വർധിച്ചിട്ടുണ്ട്. ഇവയുടെ വിൽപ്പനയും അടുത്തിടെ ഉയർന്നിരുന്നു. ചൂട് കാലമായതോടെ എസി അടക്കമുള്ളവയുടെ ഉപയോഗവും സംസ്ഥാനത്ത് വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലും ചൂട് കാലമായതോടെ എസി അടക്കമുള്ളവയുടെ ഉപയോഗവും സംസ്ഥാനത്ത് വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലും നിലവിൽ വൈദ്യുതി നിയന്ത്രണം ആവശ്യമില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
