ജൂൺ ഒന്നിന് സ്‌കൂൾ തുറക്കും മുമ്പേ പാഠപുസ്തകങ്ങളും യൂണിഫോമും റെഡിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ കുറിപ്പ്

ജൂൺ ഒന്നിന് സ്‌കൂൾ തുറക്കും മുമ്പേ പാഠപുസ്തകങ്ങളും യൂണിഫോമും റെഡിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ കുറിപ്പ്

  • ജൂൺ ഒന്നിന് എല്ലാം റെഡിയെന്നത് കഴിഞ്ഞ പത്ത് വർഷമായി കേരളത്തിന്റെ പതിവാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി

ജൂൺ ഒന്നിന് സ്‌കൂൾ തുറക്കും മുമ്പേ പാഠപുസ്തകങ്ങളും യൂണിഫോമും റെഡിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ കുറിപ്പ്.

തിരുവനന്തപുരം: ജൂൺ ഒന്നിന് സ്‌കൂൾ തുറക്കും മുമ്പേ പാഠപുസ്തകങ്ങളും യൂണിഫോമും റെഡിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ കുറിപ്പ്. ജൂൺ ഒന്നിന് എല്ലാം റെഡിയെന്നത് കഴിഞ്ഞ പത്ത് വർഷമായി കേരളത്തിന്റെ പതിവാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്കൂൾ തുറക്കുന്നതിന് മുൻപേ പാഠപുസ്തകങ്ങളും യൂണിഫോമുകളും വിതരണം ചെയ്യുന്നത് ശീലമാക്കിയ ഭരണമാണിത്. 5,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസനമാണ് വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടത്തിയത്.

55,000 ഹൈടെക്ക് ക്ലാസ് മുറികളും 550 പുതിയ സ്കൂൾ കെട്ടിടങ്ങളും നിർമിച്ചു.. കുട്ടികൾ ഒന്നിനും ഒരു കുറവുമില്ലാതെ, ആദ്യദിനം മുതൽ ആത്മവിശ്വാസത്തോടെ ക്ലാസിലേക്കെത്താനും മികച്ച വിദ്യാഭ്യാസം നേടാനും ആവശ്യമായ എല്ലാ സാഹചര്യവും ഒരുക്കുകയാണ് സർക്കാരെന്നും മുഖ്യമന്ത്രി കുറിപ്പിൽ പറയുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )