മസ്കത്ത് -തിരുവനന്തപുരം സർവീസ് എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിക്കുന്നു

മസ്കത്ത് -തിരുവനന്തപുരം സർവീസ് എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിക്കുന്നു

  • ഏപ്രിൽ അഞ്ചു മുതൽ 30 വരെയുള്ള ഷെഡ്യൂളിൽ തിരുവനന്തപുരം സർവീസ് കൂടി ഉൾപ്പെടുത്തിയത്

സ്കത്ത്: ഒമാൻ തലസ്ഥാനമായ മസ്കത്തിൽ നിന്ന് കണ്ണൂരിലേക്കുള്ള സർവീസിന് പിന്നാലെ തിരുവനന്തപുരം സർവീസും എയർ ഇന്ത്യ എക്സ്സ് പുനരാരംഭിക്കുന്നു. ഏപ്രിൽ അഞ്ചു മുതൽ 30 വരെയുള്ള ഷെഡ്യൂളിലാണ് മസ്ക‌ത്ത് -തിരുവനന്തപുരം സർവീസ് ഉൾപ്പെടുത്തിയത്. അതേസമയം, കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുമുള്ള സർവീസുകൾ ഈ ഷെഡ്യൂളിലും ഉൾപ്പെടുത്തിയിട്ടില്ല.

മസ്കത്തിൽനിന്ന് കേരളത്തിലേക്കുള്ള മുഴുവൻ സർവീസുകളും റദ്ദാക്കിയതായി പത്തു ദിവസം മുമ്പ് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിരുന്നു.ഏപ്രിൽ ഒന്നു മുതലുള്ള ഷെഡ്യൂളിൽ കണ്ണൂർ സർവീസ് ഉൾപ്പെടുത്തി. ഇതിനു പിന്നാലെയാണ് ഏപ്രിൽ അഞ്ചു മുതൽ 30 വരെയുള്ള ഷെഡ്യൂളിൽ തിരുവനന്തപുരം സർവീസ് കൂടി ഉൾപ്പെടുത്തിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )