
ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ലെന്ന് ആവർത്തിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
- രാജ്യത്തെ സുരക്ഷിതമായ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം
തിരുവനന്തപുരം: ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ലെന്ന് ആവർത്തിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. പാകിസ്ഥാൻ ഇനി പ്രകോപനം സൃഷ്ടിച്ചാൽ ശക്തമായ തിരിച്ചടി ഉണ്ടാകും. ബിജെപി നേതൃത്വത്തിലുള്ള വിമുക്ത ഭടന്മാരുടെ സെൽ സംഘടിപ്പിച്ച വീർ സൈനിക് സമ്മാൻ മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെയും വിമുക്ത ഭടന്മാരെയും ചടങ്ങിൽ ആദരിച്ചു.
രാജ്യത്തെ സുരക്ഷിതമായ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കേരളത്തിൽ നിന്ന് നിരവധി പേർ രാജ്യത്തിനായി ജീവൻ നൽകി.സന്ദീപ് ഉണ്ണികൃഷ്ണൻ അതിൽ ഒരാളാണ്. പക്ഷെ കോൺഗ്രസ് സർക്കാർ സന്ദീപ് ഉണ്ണികൃഷ്ണന് മതിയായ ആദരം നൽകിയില്ല.
CATEGORIES News
