നേമം നഷ്ടപ്പെടാനുള്ള ഒരു സാഹചര്യവുമില്ല – വി ശിവൻകുട്ടി

നേമം നഷ്ടപ്പെടാനുള്ള ഒരു സാഹചര്യവുമില്ല – വി ശിവൻകുട്ടി

  • പെട്ടികൊണ്ടുവന്ന വാഹനത്തിന്റെ നമ്പർ വ്യാജമാണെന്നാണ് പോലീസ് കണ്ടെത്തിയത്.

തിരുവനന്തപുരം: തിരുവനന്തപുരത്തെ നേമം മണ്ഡലം നിലനിർത്തുമെന്നും അത് നഷ്ടപ്പെടാനുള്ള ഒരു സാഹചര്യവുമില്ലെന്നും എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടി. വോട്ടെടുപ്പിനുശേഷം നേമം നിലനിർത്താനാകുമെന്ന് തന്നെയാണ് കണക്കുകൂട്ടലെന്നും ബിജെപി പണമൊഴുക്കിയെങ്കിലും ന്യൂനപക്ഷങ്ങളെ അവർക്ക് വിലക്ക് വാങ്ങാനായില്ലെന്നും ശിവൻകുട്ടി പറഞ്ഞു. പെട്ടികളിലാണ് ബിജെപി പണം കൊണ്ടുവന്നത്.

പെട്ടികൊണ്ടുവന്ന വാഹനത്തിന്റെ നമ്പർ വ്യാജമാണെന്നാണ് പോലീസ് കണ്ടെത്തിയത്. പണവും മദ്യവും മണ്ഡലത്തിൽ ബിജെപി ഒഴുക്കി. ബിജെപിയുടെയും കോൺഗ്രസിന്റെയും പൊതുശത്രുവാണ് താൻ. അതിനാൽ തന്നെ കോൺഗ്രസ് സ്ഥാനാർത്ഥി ന്യൂനപക്ഷ വോട്ടുകൾ വിഘടിപ്പിക്കാൻ ശ്രമിച്ചു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )