നിതിൻ രാജിന്റെ മരണം :  ഉത്തരവാദിയായ ഡോക്ടർ എം കെ റാമിനെ പുറത്താക്കുന്നതുവരെ അനിശ്ചിതകാല സമരത്തിൽ തുടരുമെന്ന് വിദ്യാർത്ഥികൾ

നിതിൻ രാജിന്റെ മരണം : ഉത്തരവാദിയായ ഡോക്ടർ എം കെ റാമിനെ പുറത്താക്കുന്നതുവരെ അനിശ്ചിതകാല സമരത്തിൽ തുടരുമെന്ന് വിദ്യാർത്ഥികൾ

  • വിവിധ സംഘടനകൾ ഇന്നും റാമിന്റെ ക്ലിനിക്കിലേക്കും ഡെൻ്ൽ കോളേജിലേക്കും മാർച്ച് സംഘടിപ്പിച്ചു

കണ്ണൂർ: നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദിയായ വകുപ്പ് മേധാവി ഡോക്‌ടർ എം കെ റാമിനെ പുറത്താക്കുന്നതുവരെ അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിൽ വിദ്യാർത്ഥികൾ അനിശ്ചിതകാല സമരത്തിൽ. ആരോഗ്യ സർവകലാശാല നിയോഗിച്ച സമിതിക്ക് മുൻപിൽ കുട്ടികൾ അനുഭവിക്കുന്ന മാനസിക പീഡനങ്ങൾ തുറന്നു പറയാൻ രക്ഷിതാക്കളും ഇന്ന് കോളേജിൽ എത്തി. വിവിധ സംഘടനകൾ ഇന്നും റാമിന്റെ ക്ലിനിക്കിലേക്കും ഡെൻ്ൽ കോളേജിലേക്കും മാർച്ച് സംഘടിപ്പിച്ചു.

നിതിൻ രാജിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് വൈറ്റ് കോട്ട് ഊരി പ്രതിഷേധിച്ചത് ഡെന്റൽ വിദ്യാർഥികൾക്ക് പുറമെ നഴ്‌ിംഗ് പാരാമെഡിക്കൽ വിദ്യാർഥികളും. മാനേജ്മെന്റിന് മുമ്പിൽ പ്രധാന ആവശ്യങ്ങളായി പറയുന്നത് ഡോ. എംകെ റാമിനെ എത്രയുംവേഗം പിരിച്ചുവിടണമെന്ന്.ഒപ്പം ആരോപണ വിധേയരായ മറ്റു രണ്ട് അധ്യാപകരെ പുറത്താക്കണമെന്നും മനർജ്മെന്റിനു നൽകിയ കത്തിൽ പറയുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )