
നിതിൻ രാജിന്റെ മരണം: കോളജിന്റെ വാദം തള്ളി നിതിന്റെ സഹോദരി ഭർത്താവ്
- തനിക്ക് വേണ്ടി ലോണെടുത്തു എന്നു പറയുന്ന വാദം തെറ്റാണെന്ന് നിതിൻ്റെ സഹോദരി ഭർത്താവ് പറഞ്ഞു
തിരുവനന്തപുരം : അഞ്ചരക്കണ്ടി ഡന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ കോളജിന്റെ വാദം തള്ളി നിതിന്റെ സഹോദരി ഭർത്താവ് അശോകൻ. മരണം ലോൺ ആപ്പിൽ ഒതുക്കുന്നത് ശരിയായ രീതിയല്ലെന്ന് വിമർശനം. ജാതി അധിക്ഷേപം നടന്നിട്ടുണ്ടെന്നും പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും സഹോദരീ ഭർത്താവ്. പോലീസിനും മാനേജ്മെന്റിനും പ്രതികളെ സംരക്ഷിക്കുന്ന നിലപാടെന്നും വിമർശനം. തനിക്ക് വേണ്ടി ലോണെടുത്തു എന്നു പറയുന്ന വാദം തെറ്റാണെന്ന് നിതിൻ്റെ സഹോദരി ഭർത്താവ് പറഞ്ഞു.

നിതിൻ പരാതി നൽകിയതായി സഹോദരിമാരെ വിളിച്ചു പറഞ്ഞിട്ടുണ്ട്. മാനേജ്മെന്റും പോലീസും കേസ് ലോൺ ആപ്പിൽ തീർക്കാൻ നോക്കുന്നു. റാം എന്ന അധ്യാപകനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നത്. അന്വേഷണം നല്ല രീതിയിൽ മുന്നോട്ടു പോവുകയായിരുന്നു. ഇപ്പോൾ ശരിയായ രീതിയിൽ അല്ല അന്വേഷണമെന്ന് അശോകൻ പറഞ്ഞു
CATEGORIES News
