
വിവാദങ്ങൾക്കിടെ പാലക്കാടും സ്ട്രോങ്ങ് റൂം തുറക്കുന്നു
- നേരത്തെ കോഴിക്കോട് പേരാമ്പ്രയിൽ സ്ട്രോങ്ങ് റൂം തുറന്നത് വിവാദമായിരുന്നു
പാലക്കാട് : വിക്ടോറിയ കോളേജിലെ മെറ്റീരിയൽ റൂം തുറക്കാൻ ഇലക്ഷൻ കമ്മീഷന്റെ തീരുമാനം. നെന്മാറ നിയോജകമണ്ഡലത്തിന്റെ മെറ്റീരിയൽ റൂം ആണ് തുറക്കുന്നത്. പ്രിസൈഡിങ് ഓഫീസറുടെ ഡയറി മറന്നു വെച്ചുവെന്ന് വിശദീകരണം. സ്ഥാനാർഥികളെ ഫോൺ വിളിച്ചാണ് റൂം തുറക്കുമെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി എ.തങ്കപ്പൻ അറിയിച്ചു.
നേരത്തെ കോഴിക്കോട് പേരാമ്പ്രയിൽ സ്ട്രോങ്ങ് റൂം തുറന്നത് വിവാദമായിരുന്നു. അതേസമയം തുറന്നത് മെറ്റീരിയൽ റൂം ആണെന്നും സ്ട്രോങ്ങ് റൂം അല്ലെന്നും തുറന്നത് ഏജൻ്റുമാരുടെ സാന്നിധ്യത്തിൽ ആണെന്നും ജില്ലാ കളക്ടർ വ്യക്തമാക്കിയിരുന്നു.
CATEGORIES News
TAGS PALAKKAD
