തിരുവനന്തപുരം താലൂക്ക് ഓഫീസിൽ കുടിവെള്ളക്ഷാമം രൂക്ഷം

തിരുവനന്തപുരം താലൂക്ക് ഓഫീസിൽ കുടിവെള്ളക്ഷാമം രൂക്ഷം

  • വാട്ടർ അതോറിറ്റിയിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ആക്ഷേപം

തിരുവനന്തപുരം : താലൂക്ക് ഓഫീസിൽ കടുത്ത കുടിവെള്ളക്ഷാമം. കൃത്യമായി കുടിവെള്ളം ലഭിച്ചിട്ട് മൂന്ന് മാസം പിന്നിട്ടുവെന്ന് ജീവനക്കാർ. 80 ശതമാനത്തിലധികം വനിതാ ജീവനക്കാരുള്ള ഓഫീസിലാണ് ദുരവസ്ഥ. ആരോഗ്യ പ്രശ്‌നങ്ങൾ മൂലം ബുദ്ധിമുട്ടിലാണ് ജീവനക്കാർ.

വാട്ടർ അതോറിറ്റിയിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ആക്ഷേപം. കുടിവെള്ളക്ഷാമം പരിഹരിച്ചില്ലെങ്കിൽ കൂട്ട അവധിയിൽ പ്രവേശിക്കുമെന്നും ജീവനക്കാർ പറയുന്നു. എന്നാൽ, പ്രശ്നം പരിശോധിക്കുകയാണെന്ന് വാട്ടർ അതോറിറ്റിയുടെ വിശദീകരണം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )