
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്ത ഭൂമിയിൽ നിന്ന് വീണ്ടും ശരീരഭാഗങ്ങൾ കണ്ടെത്തി
- ദുരന്ത ഭൂമിയിൽ തെരച്ചിൽ തുടരുകയാണ്.
തൃശ്ശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്ത ഭൂമിയിൽ നിന്ന് വീണ്ടും ശരീരഭാഗങ്ങൾ കണ്ടെത്തി. കൈയ്യുടെ ഭാഗങ്ങളാണ് ലഭിച്ചത്. വെടിക്കെട്ട് പുരയിൽ നിന്ന് ഒരു കിലോമീറ്റർ അകലെ നിന്നാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. തെരുവുനായ്ക്കൾ കൊണ്ടിട്ടതാകാമെന്നാണ് സംശയിക്കുന്നത്. മുണ്ടത്തികോട്ടെ പാട ശേഖരങ്ങളിൽ രണ്ടിടത്തുനിന്ന് കൂടി ചെറിയ ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ദുരന്ത ഭൂമിയിൽ തെരച്ചിൽ തുടരുകയാണ്. കെഡാവർ നായ്ക്കളുടെ സഹായത്തോടെയാണ് പരിശോധന നടത്തുന്നത്. അപകട മേഖലയിൽ ലഭിച്ച ശരീര ഭാഗങ്ങളുടെ ഡിഎൻഎ പരിശോധന ഫലം നാളെ മുതൽ ലഭ്യമാകും. മുണ്ടത്തിക്കോട് ദുരന്തഭൂമിയിൽ നിന്ന് ലഭിച്ച ശരീരഭാഗങ്ങളുടെ ഡിഎൻഎ പരിശോധന എളുപ്പമാക്കാൻ തൃശൂർ മെഡിക്കൽ കോളേജിൽ മൊബൈൽ ഡിഎൻഎ ടെസ്റ്റിംഗ് യൂണിറ്റ് എത്തിയിട്ടുണ്ട്.
CATEGORIES News
