
നിതിൻ രാജിന്റെ മരണം ; പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ പ്രതികരിച്ച് നിതിൻ രാജിന്റെ കുടുംബം
- ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള ഹർത്താൽ വേണ്ടെന്ന് അച്ഛൻ രാജൻ പറഞ്ഞു
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ പ്രതികരിച്ച് നിതിൻ രാജിന്റെ കുടുംബം. ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള ഹർത്താൽ വേണ്ടെന്ന് അച്ഛൻ രാജൻ പറഞ്ഞു.
പ്രതിഷേധം ആവാം എന്നാൽ അക്രമം പാടില്ല. രോഗികളെയും വിദ്യാർത്ഥികളെയും തടയുന്നത് ശരിയല്ല. നീതിക്ക് വേണ്ടിയുള്ള ഹർത്താൽ നല്ല ഉദ്ദേശത്തിൽ ഉള്ളതാണ് എന്നാൽ അത് ജനത്തിന് ബുദ്ധിമുട്ട് അവരുതെന്നും നിതിൻ്റെ അച്ഛൻ പറഞ്ഞു. ഹർത്താലിൽ.ഹർത്താലിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തം. സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞതോടെ പലയിടങ്ങളിലും ഗതാഗതകുരുക്കുണ്ടായി.
CATEGORIES News
TAGS THIRUVANANTHAPURAM
