സംസ്ഥാനത്ത് നെല്ല് സംഭരണം വീണ്ടും പാളി ; കർഷകർ കടക്കെണിയിൽ

സംസ്ഥാനത്ത് നെല്ല് സംഭരണം വീണ്ടും പാളി ; കർഷകർ കടക്കെണിയിൽ

  • സപ്ലൈകോ നൽകുന്ന പാഡി രസീത് ഷീറ്റുമായി ബാങ്കുകളിലെത്തുന്ന കർഷകന് ബാങ്കുകൾ വായ്‌പ അനുവദിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നെല്ല് സംഭരണം വീണ്ടും പാളിയതായി റിപ്പോർട്ട്. നെല്ല് സംഭരിച്ച വകയിൽ സപ്ലൈകോ സംസ്ഥാനത്തെ 73,062 കർഷകർക്ക് നൽകാനുള്ളത് 785.1 കോടി രൂപയാണ്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറിൽ നിന്ന് പണം ലഭിക്കുന്നതിന് കാലതാമസമുണ്ടാകുന്ന സാഹചര്യത്തിലാണ് പി.ആർ.എസ് വായ്‌പാ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോയത്.

സപ്ലൈകോ നൽകുന്ന പാഡി രസീത് ഷീറ്റുമായി ബാങ്കുകളിലെത്തുന്ന കർഷകന് ബാങ്കുകൾ വായ്‌പ അനുവദിക്കും.ഈ സീസണിൽ എസ്ബിഐ, കാനറ ബാങ്ക് കൺസോർഷ്യമായാണ് സപ്ലൈകോ കരാർ ഒപ്പുവെച്ചത്. പരമാവധി 450 കോടി രൂപ പി.ആർ.എസ് വായ്‌പയായി നൽകാനായിരുന്നു കരാർ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )