ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച സംഭവത്തിൽ തിരൂർ പോലീസ് കേസെടുത്തു

ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച സംഭവത്തിൽ തിരൂർ പോലീസ് കേസെടുത്തു

  • അനിമൽ ആക്ട് പ്രകാരവും, ബിഎൻഎസ് 325 (മൃഗങ്ങളെ ദ്രോഹിക്കുക) എന്നീ വകുപ്പുകളും ചേർത്താണ് കേസ്.

മലപ്പുറം : തവനൂർ പെരുന്തല്ലൂരിൽ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിൽ ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച സംഭവത്തിൽ തിരൂർ പോലീസ് കേസെടുത്തു. തെളിനീർ ചിന്തകൻ എന്ന ഫേസ്ബുക്ക് പ്രൊഫൈൽ ഉടമക്കെതിരെയാണ് കേസ്. അനിമൽ ആക്ട് പ്രകാരവും, ബിഎൻഎസ് 325 (മൃഗങ്ങളെ ദ്രോഹിക്കുക) എന്നീ വകുപ്പുകളും ചേർത്താണ് കേസ്. തെളിനീർ ചിന്തകൻ എന്ന ഫേസ്ബുക്ക് പ്രൊഫൈലിലാണ് ആടിന്റെ തലയുമായി റോഡിലൂടെ നടക്കുന്ന ദൃശ്യം പുറത്തുവന്നത്.


വിശാഖ് കെ വിശ്വൻ എന്നയാൾ നൽകിയ പരാതിയിലാണ് കേസ്. കെ ടി ജലീലിൻ്റെ തോൽവിയാണ് മുസ്ലിംലീഗ് പ്രവർത്തകർ ആടിന്റെ തലവെട്ടി ആഘോഷിച്ചത്.
ദൃശ്യങ്ങൾ പരന്നതോടെ വിവാദമാവുകയായിരുന്നു.ഇതോടെയാണ് കേസെടുത്തത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )