
കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ പത്താം തീയതി പ്രഖ്യാപിക്കും
- മുഖ്യമന്ത്രി സ്ഥാനത്തിനായി നിലവിൽ കോൺഗ്രസിനുള്ളിൽ മൂന്ന് പ്രധാന പേരുകളാണ് ഉയർന്നുവരുന്നത്
തിരുവനന്തപുരം : കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന് ഈ മാസം പത്താം തീയതി ഞായറാഴ്ച എഐസിസി ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതുസംബന്ധിച്ച അന്തിമ തീരുമാനം എടുക്കുന്നതിനായി കോൺഗ്രസ് അധ്യക്ഷനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം ഇന്ദിരാഭവനിൽ ചേർന്ന നിയമസഭാ കക്ഷി യോഗം പാസാക്കി.
മുഖ്യമന്ത്രി സ്ഥാനത്തിനായി നിലവിൽ കോൺഗ്രസിനുള്ളിൽ മൂന്ന് പ്രധാന പേരുകളാണ് ഉയർന്നുവരുന്നത്. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരെയാണ് പരിഗണിക്കുന്നത് .
CATEGORIES News
