
നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി പിണറായി വിജയൻ
- ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം തീർത്തും അപ്രതീക്ഷിതമായ തിരഞ്ഞെടുപ്പ് ഫലമാണ് വന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി പിണറായി വിജയൻ. തിരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിന് അഭിനന്ദനങ്ങൾ അറിയിച്ചതിനൊപ്പം ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നതായും അദ്ദേഹം കുറിച്ചു. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം തീർത്തും അപ്രതീക്ഷിതമായ തിരഞ്ഞെടുപ്പ് ഫലമാണ് വന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മൂന്നാംവട്ടം തുടർച്ചയായി പ്രതീക്ഷിച്ച വിജയം കൈവിട്ടെങ്കിലും, വലിയൊരു ജനവിഭാഗം എൽഡിഎഫിനൊപ്പം ഉറച്ചുനിന്നുവെന്നത് തങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകുന്ന കാര്യമാണ് എന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാർ മുന്നോട്ടുവെച്ച നയങ്ങൾ ജനങ്ങൾക്ക് ആവശ്യമായവയാണെന്നും അവ നടപ്പിലാക്കുന്നതിനായി പുതിയ സർക്കാരിന്മേൽ ജനാധിപത്യ സമ്മർദ്ദം ചെലുത്തുമെന്നും പിണറായി വിജയൻ പറഞ്ഞു
CATEGORIES News
