
വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആകുമോയെന്ന് ഇന്നറിയാം
- എം കെ സ്റ്റാലിൻ്റെ അനുമതിയോടെ ടിവികെയ്ക്ക് പുറത്തുനിന്ന് പിന്തുണ നൽകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ചെന്നൈ: തമിഴ്നാട്ടിൽ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആകുമോയെന്ന് ഇന്ന് അറിയാം. മൂന്ന് പാർട്ടികളുടെ യോഗങ്ങളിലാണ് വിജയയുടെ പ്രതീക്ഷ. പിന്തുണ തേടി ടിവികെ നൽകിയ കത്ത് ചർച്ച ചെയ്യാൻ ഇടതുപാർട്ടികളും വിസികെയും ഇന്ന് യോഗം ചേരും. എം കെ സ്റ്റാലിൻ്റെ അനുമതിയോടെ ടിവികെയ്ക്ക് പുറത്തുനിന്ന് പിന്തുണ നൽകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

118 എംഎൽഎമാരുടെ പിന്തുണയില്ലാതെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കില്ലെന്ന് ഗവർണർ ഇന്നലെ വ്യക്തമാക്കിയിരുന്നു. വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിൽ ഡിഎംകെ പിന്തുണയോടെ എഐഎഡിഎംകെ സർക്കാരിനുള്ള ചർച്ചകളും സജീവമാണ്. ഇന്നലെ പുതുച്ചേരിയിലെ റിസോർട്ടിലെത്തിയ ഇപിഎസ്, എഐഎഡിഎംകെ എംഎൽഎമാരുടെ ഒപ്പ് അടങ്ങിയ കത്ത് വാങ്ങിയിട്ടുണ്ട്.
CATEGORIES News
